ഗ​താ​ഗ​ത നി​രോ​ധ​നം ലം​ഘി​ച്ച ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന റോ​ഡി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം ലം​ഘി​ച്ച് ക​ട​ന്നു​ക​യ​റി​യ ക്രെ​യി​ൻ അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു. മ​ണി​ക്കൂ​റു​ൾ​ക്ക് മു​മ്പ് ടാ​റി​ങ്​ ന​ട​ത്തി​യ റോ​ഡി​ൽ ക​ട​ന്നു​ ക​യ​റി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ ടാ​റി​ങ്​ ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക്വാ​റി വേ​സ്​​റ്റു​മാ​യി എ​ത്തി​യ ടോ​റ​സു​ക​ളും ക്രെ​യി​നു​മാ​ണ് കഴിഞ്ഞ രാത്രി നാട്ടുകാർ തടഞ്ഞിട്ടത്.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന കു​റ്റൂ​ർ-​മ​ന​യ്ക്ക​ച്ചി​റ-​കി​ഴ​ക്ക​ൻ മു​ത്തൂ​ർ റോ​ഡി​ലെ ടാ​റി​ങ്ങി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കി​ഫ്ബി​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച 23കോ​ടി ചെ​ല​വ​ഴി​ച്ച് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​െൻറ ടാ​റി​ങ്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കു​റ്റൂ​ർ ജംഗ്ഷനി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു​കൊ​ണ്ട് കു​റ്റൂ​ർ ജംഗ്ഷനി​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​ബോ​ർ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി​യാ​ണ് ക്രെ​യി​ൻ ഉ​ൾപ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​ത്. റോ​ഡി​ൻറ 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ ടാ​റി​ങ്ങി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കേ​ടു​പാ​ട് സം​ഭ​വി​ച്ച ഭാ​ഗം റീ​ടാ​റി​ങ്​ ന​ട​ത്തി​യ​താ​യി ക​രാ​ർ ക​മ്പ​നി സൈ​റ്റ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...