മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള കൈയാങ്കളിയില്‍ 28കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പലചരക്കു കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള കൈയാങ്കളിയില്‍ 28കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കടയുടമകളായ രണ്ടു പേര്‍ അറസ്റ്റിലായി.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കൈലാശ് മാര്‍ക്കറ്റില്‍  രാത്രിയായിരുന്നു സംഭവം. ജഗ്ജീത് സിങ് എന്നയാള്‍ പ്രദേശത്തെ ഒരു പലചരക്കു കടക്ക് മുന്നില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതുകണ്ട കടയുടമകളും സഹോദരങ്ങളുമായ വിനയ്, വിമല്‍ എന്നിവര്‍ ജഗ്ജീതുമായി വാക്കേറ്റമുണ്ടായി.

ഇവിടെ നിന്ന് പോയ ജഗ്ജീത് അല്‍പ സമയത്തിനുശേഷം സുഹൃത്തുക്കളുമായി തിരച്ചെത്തുകയും കടയുടമകളുമായി കൈയാങ്കളിയുണ്ടാകുകയുമായിരുന്നു. ഈ സംഘര്‍ഷത്തില്‍ അമന്‍ദീപ് സിങ് എന്ന 28കാരന്‍ കൊല്ലപ്പെടുകയായിരുന്നു. പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീഹാറിൽ വീണ്ടും വിചിത്ര മോഷണം ; ആരുമറിയാതെ 132 അടി ഉയരമുള്ള മൊബൈൽ ടവർ...

0
പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍...

കുപ്രസിദ്ധ വെനസ്വേലൻ മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

0
വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല...

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...