ഗോവയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പനാജി: ഗോവയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കൻ ഗോവയിലെ അർപോറയിലാണ് റഷ്യൻ പൗരൻ ആന്റൺ ബച്ച്‌കോവ് ഓടിച്ച കാർ ഇടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ ദിലീപ് കുമാർ ബാംഗ്, മനോജ് കുമാർ സോണി, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള മഹേഷ് ശർമ എന്നിവരാണ് മരിച്ചത്. റോഡിന്‍റെ എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. റഷ്യൻ പൗരൻ പരിക്കുകളോടെ ഗോവ മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്.

അവധി ആഘോഷിക്കാനെത്തി ഗോവയിലെ കലംഗുട്ടയില്‍ താമസിച്ചു വരികയായിരുന്നു മരിച്ചവര്‍. ദീര്‍ഘകാലമായി സുഹൃത്തുക്കളാണ് മൂന്ന് പേരും. ബിസിനസ് പാര്‍ട്ണര്‍മാരാണ് മൂവരും. കാർ ഡ്രൈവറായ ആന്റൺ ബച്ച്‌കോവിനെതിരെ (27) അഞ്ജുന പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 334 (മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിക്ക് കാർ വാടകയ്‌ക്ക് നൽകിയ കാറിന്റെ ഉടമയ്‌ക്കെതിരെയും മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...