Friday, May 17, 2024 11:48 pm

2 വർഷത്തിനിടെ ട്രെയിനിടിച്ച് കഞ്ചിക്കോട് മേഖലയിൽ ചരിഞ്ഞത് മൂന്ന് കാട്ടാനകള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കഴിഞ്ഞ 2 വർഷത്തിനിടെ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകളാണ് കഞ്ചിക്കോട് മേഖലയിൽ ചരിഞ്ഞത്. വനമേഖലയിലൂടെ പോകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക ആരോപണം. ഇന്നലെ 35 വയസുള്ള പിടിയാനയുടെ ജീവനാണ് തിരുവനന്തപുരം ചെന്നൈ മെയിൽ എടുത്തത്. ട്രെയിനിന്റെ അമിത വേഗമമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരിക്കുകയാണ് വനംവകുപ്പ്. കഞ്ചിക്കോട് റയിൽവെ ഗേറ്റിന് സമീപം ഇന്നലെ രാത്രി 11 നും 12 നും ഇടയിലാണ് അപകടമുണ്ടായത്. ചെന്നെ മെയിൽ കടന്നു പോകുന്ന സമയത്ത് പാളത്തിലൂടെ നടന്നു നീങ്ങുകയായിരുന്ന പിടിയാനയുടെ നെറ്റിയിലും തലയ് ക്കുമാണ് ട്രെയിനിടിച്ച് പരുക്കേറ്റത്. അപകടത്തിനു ശേഷം ഏതാണ്ട് 500 മീറ്റർ നടന്ന് ആന സമീപത്തെ ചെളിക്കുളത്തിൽ നിലയുറപ്പിച്ചു. പിന്നീട് ക്ഷീണിതയായി വീണു. പുലർച്ചെ 2.15 ഓടെ മരണം സ്ഥിരീകരിച്ചു. കുളത്തിൽ നിന്ന് ആനയുടെ ജഡം ഉയർത്തിയത് ക്രെയിൻ ഉപയോഗിച്ചാണ്.

ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. വനമേഖലയിലൂടെ കടന്നു പോകുമ്പോൾ ട്രയിനിന്റെ വേഗത 20 കി.മി നും 25 കിമീറ്റർ ഇടയിൽ ആക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കപെടുന്നില്ലെന്ന പരാതി വനംവകുപ്പിനുണ്ട്. എപ്രിൽ മാസത്തിൽ ട്രാക്കിന് കുറുകെ വന്ന മയിൽ എൻജിന് അടിയിൽ കുടുങ്ങി ചത്തിരുന്നു. കിലോമീറ്ററുകളോളം നീങ്ങിയ ശേഷമാണ് മയിലിനെ എൻജിന് അടിയിൽ നിന്ന് പുറത്തെടുക്കാനായത്. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിന്റെ എൻജിന് അടിയിലാണ് മയിൽ കുടുങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...

ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന : 10 പേർ പിടിയിൽ

0
തിരുവനന്തപുരം: ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധനയിൽ തിരുവനന്തപുരത്ത് 10 പേർ...