Friday, May 9, 2025 9:22 am

പോലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി: വയനാട്ടിൽ സഹപ്രവർത്തകയായ പോലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീം കോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്.  നേരത്തെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുനിൽ ജോസഫ് മുൻ‌കൂർ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് പരാതി നൽകിയതെന്നും വിവാഹ വാഗ്ദാനം നൽകിയല്ല ഇരുവരും തമ്മിൽ ബന്ധം പുലർത്തിയതെന്നും സുനിൽ ജോസഫിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

അന്വേഷണവുമായി സഹകരിക്കണം എന്നതടക്കമുള്ള നിബന്ധനകളോടെയാണ് സുപ്രീംകോടതി സുനിൽ ജോസഫിന് മൂൻകൂർ ജാമ്യം നൽകിയത്. അപേക്ഷയിൽ സംസ്ഥാനത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ അന്തിമതീർപ്പ് ഉണ്ടാകുന്നത് വരെ മറ്റു നടപടികൾ പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. അഭിഭാഷകനായ കെ.പി. ടോംസാണ് ഹർജിക്കാരാനായി സുപ്രീം കോടതിയിൽ ഹാജരായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ഇടപ്പാവൂരില്‍ വീട്ടമ്മയുടെ മാല മുറിച്ചു കടന്നകേസിലെ രണ്ടാമത്തെ പ്രതിയും പിടിയില്‍

0
കോഴഞ്ചേരി : വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി ...

പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം

0
ഇസ്‌ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര...

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ ഒ​രു​ങ്ങി ഹ​റ​മൈ​ൻ ​​ട്രെ​യി​നു​ക​ൾ

0
മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ മ​ക്ക-​മ​ദീ​ന ഹ​റ​മൈ​ൻ ഹൈ ​സ്പീ​ഡ് ട്രെ​യി​ൻ...