ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ മൂന്ന് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു. പ്രതിയായ 24 കാരനെ അറസ്റ്റ് ചെയ്തു. പെൺകുട്ടി ചികിത്സയിലാണ്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഛത്തർപൂർ പോലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. രാജ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാണാതായ കുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് സമീപപ്രദേശത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ചികിത്സയിലാണ്. ജില്ലാ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയോടെ ഗ്വാളിയോർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായും അവിടെ ചികിത്സയിൽ കഴിയുന്നതായും പോലീസ് പറഞ്ഞു.