Wednesday, April 16, 2025 11:00 am

തുടർ ഭരണത്തിന്‍റെ മൂന്ന് വർഷങ്ങൾ ; ജനകീയ വികസന മാതൃക കൂടുതൽ കരുത്തോടെ മുന്നോട്ടെന്ന് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ദേശീയ പാത വികസനം ദ്രുതഗതിയിൽ മുന്നേറുന്നു. സംരംഭക വർഷം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായ മേഖല വിപുലമാകുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജ്ജിച്ചു. ഐടിയിൽ വൻകിട കമ്പനികൾ നിക്ഷേപങ്ങൾ ആയി വരികയും സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെൻഷനുകളും കാരുണ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളിൽ രാജ്യത്തിനു മാതൃകയായി. ഭരണ നിർവ്വഹണം, വികസനം, ജീവിത നിലവാരം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിലും നീതി ആയോഗ് നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ തേടിയെത്തി. ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജ്ജവും പ്രചോദനവും പകരുന്നത്. നാടിനെ നിരന്തരം ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പല ശക്തികൾ ശ്രമിച്ചിട്ടും അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണ്. വർഗീയതയും വിഭാഗീയതയും പല പ്രദേശങ്ങളേയും കീഴ്പ്പെടുത്തിയപ്പോളും ജനാധിപത്യത്തിൻ്റേയും മതസൗഹാർദ്ദത്തിന്റെയും മാനവികതയുടേയും മഹനീയത ഉയർത്തിപ്പിടിച്ച് മറ്റുള്ളവർക്ക് മാതൃകയാകാൻ നമുക്ക് സാധിച്ചു. ഈ കാഴ്ചപ്പാടുകൾ മുറുകെച്ചേർത്ത് കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴിയിലെ പ്രതിസന്ധി ; മന്ത്രിതല ചർച്ച ഇന്ന്

0
മുതലപ്പൊഴി : മുതലപ്പൊഴിയിലെ പ്രതിസന്ധിയുടെ ബന്ധപ്പെട്ട മന്ത്രിതല ചർച്ച ഇന്ന്. ഉച്ചയ്ക്ക്...

വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

0
റാന്നി : വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി....

അടൂർ താലൂക്കിലെ പട്ടയനടപടികൾ അതിവേഗം പൂർത്തീകരിക്കാന്‍ പട്ടയ അസംബ്ലി യോഗം തീരുമാനിച്ചു

0
അടൂർ : അടൂർ താലൂക്കിൽ വിതരണം ചെയ്യാനുള്ള മുഴുവൻ പട്ടയങ്ങളും...

യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

0
ദുബൈ : യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പെടേന കെപി ഹൗസിൽ...