തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് രാജിവെച്ചേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് രാജിവെക്കും. എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സ്തീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. സ്വതന്ത്ര കൗൺസിലർ ഓമനക്ക് ചെയർ പേഴ്‌സൺ സ്ഥാനം നൽകുകയാണെങ്കിൽ കൂടെ നിൽക്കാമെന്ന ധാരണപ്രകാരമാണ് നാല് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിലേക്ക് പോയത്. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. നിലവിൽ എൽ.ഡി. എഫിന് 18 കൗൺസിലമാരാണുള്ളത് ഇതിലേക്ക് 4 വിമതർ കൂടി ചേർന്നാൽ അവരുടെ അംഗ ബലം 22 ആകും.

ഇത്തരത്തിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എൽ.ഡി.എഫ് നീക്കം. നാല് വിമതരും ഈ അവിശ്വാസത്തെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനനെ ഒരു സാഹചര്യമുണ്ടായാൽ യു.ഡി.എഫിന് ഭരണം നഷ്ടമാവും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അജിതയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സ്വതന്ത്രമ്മാരെ അനുനയിപ്പിക്കാൻ വലിയ രീതിയിലുള്ള ചർച്ചകൾ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാവും. സ്വതന്ത്രന്മാരിൽ ഒരാളെയെങ്കിലും കുടെ നിർത്തിയില്ലെങ്കിൽ രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....