തൃക്കാക്കര : തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവാണ് പിടിയിലായത്. വീട്ടില്‍ വെച്ച് സുനു അടക്കമുള്ള സംഘം പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി. കേസിലെ മൂന്നാം പ്രതിയാണ് സിഐ സുനു. രാവിലെ കോസ്റ്റല്‍ സ്‌റ്റേഷനില്‍ ജോലിക്കെത്തിയ സിഐയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായിരുന്നു നടപടി.
ഒരു ക്ഷേത്ര ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്. എസ്എച്ച്ഒയുമായി അന്വേഷണ സംഘം തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഒരു കേസില്‍ പെട്ട് ഭര്‍ത്താവ് ജയിലില്‍ കഴിയുന്നത് മുതലെടുത്തായിരുന്നു പീഡനമെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയില്‍ വെച്ചും പീഡനത്തിനിരയാക്കി. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.