കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയോ വോട്ട് നഷ്ടപ്പെടുകയോ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള ചരിത്രത്തിലെ ഒരു ഉപതെരഞ്ഞെടുപ്പിലും മുമ്പെങ്ങുമില്ലാത്തവിധം വളരെ കൃത്യതയോടെയാണ് തൃക്കാക്കരയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രവർത്തിച്ചത്. അതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്’ വി.ഡി സതീശൻ പറഞ്ഞു. പി.ടി തോമസ് നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്നും സ്ഥാനാർത്ഥിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ പരാജയപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കും : വി.ഡി. സതീശന്‍
RECENT NEWS
Advertisment