മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയ്യായിരം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജസ്റ്റിസ് പി.എസ്.
ഗോപിനാഥന്‍ അയ്യായിരംരൂപ പിഴവിധിച്ചു. തിരുവനന്തപുരം കരകുളം കളത്തുകാല്‍ കുഴിവിളാകത്ത് വീട്ടില്‍ വി.എസ്. അമ്പിളികുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. 2021 നവംബര്‍ 17ന് മരിച്ച സുധയുടെ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് മകന്‍ അതേവര്‍ഷം ഡിസംബര്‍ എട്ടിന് ഓംബുഡ്സ്‌മാ‌നെ സമീപിച്ചത്. മരണം വീട്ടില്‍വെച്ചായതിനാല്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതിന് വാര്‍ഡിന്റെ ചുമതലയുള്ള ജീവനക്കാരനെ നിയോഗിച്ചതായി സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു.

മരണം നടന്ന വീട്ടിലെ ഗൃഹനാഥന്‍ മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരുന്നില്ല. സ്വത്തുക്കള്‍ വാങ്ങിയെടുക്കാന്‍ വേണ്ടിയാണ് പരാതിക്കാരന്‍ മരണസര്‍ട്ടിഫിക്കറ്റിന് ശ്രമിക്കുന്നതെന്നും ഇത് നല്‍കരുതെന്നും ഇയാളുടെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥര്‍ പക്ഷംചേരുന്നത് ശരിയല്ലെന്ന് ഓംബുഡ്സ്‌മാന്‍ ചൂണ്ടിക്കാട്ടി.

മരണസര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി നല്‍കുന്ന കാര്യത്തില്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. സെക്രട്ടറി ഹാജരാക്കിയ മരണസര്‍ട്ടിഫിക്കറ്റ് അനുസരിച്ച്‌ ഡിസംബര്‍ 9നാണ് മരണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് നല്‍കേണ്ട സേവനങ്ങള്‍ക്കായി പലപ്രാവശ്യം ഓഫീസ് കയറിയിറങ്ങേണ്ടി വരുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനകം പരാതിക്കാരന് തുക നല്‍കണമെന്നാണ് വിധി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...