വിവാഹവേദിയിലെത്തി ആള്‍ക്കാരെ വിരട്ടി വിവാഹം തടഞ്ഞ ത്രിപുര കളക്ടര്‍ സ്ഥാനമൊഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അഗര്‍ത്തല : കര്‍ഫ്യൂ ലംഘനം നടത്തിയെന്ന കാരണത്താല്‍ വിവാഹവേദിയിലെത്തി ആള്‍ക്കാരെ വിരട്ടി സാമൂഹിക മാധ്യമങ്ങളില്‍ താരമായ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. അതെ സമയം തനിക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റ് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ശൈലേഷ് കുമാറിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് സെക്രട്ടറി ഉടന്‍ ചുമതലയില്‍ നിന്ന് വിടുതല്‍ നല്‍കി . റാവെല്‍ ഹമേന്ദ്ര കുമാരിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26-നാണ് ജില്ലാ മജിസ്‌ട്രേറ്റ് വിവാഹം തടഞ്ഞത്.

കോവിഡ് അനിയന്ത്രിതമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ലംഘിച്ചുകൊണ്ടാണ് വിവാഹം എന്നാരോപിച്ചായിരുന്നു നടപടി. വധൂ വരന്മാരുടെ ബന്ധുക്കളെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതെ സമയം വിഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് രക്ഷപെട്ടു . ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പറഞ്ഞു.

താന്‍ ക്രമസമാധാന പരിപാലനമാണ് നടത്തിയതെന്ന് ശൈലേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കോവിഡ് വ്യാപനം തടയുക, ക്രമസമാധാനം പരിപാലിക്കുക ഇതുരണ്ടും എന്റെ കര്‍ത്തവ്യങ്ങളാണ് അതു നിറവേറ്റാനാണ് ശ്രമിച്ചത്.’ ശൈലേഷ് വ്യക്തമാക്കി .

ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസ്  ഇരച്ചുകയറി അറസ്റ്റ് രേഖപ്പെടുത്തിയത് . രാത്രി നടന്ന വിവാഹ ചടങ്ങിലേക്ക് കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച്‌ കളക്ടര്‍ റെയ്ഡ് നടത്തുകയായിരുന്നു. വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...