Monday, April 14, 2025 10:28 pm

5400 രൂപക്ക് കണ്ണട വാങ്ങിയയാൾക്ക് 30,000 രൂപ നഷ്​ടപരിഹാരം നല്‍കാന്‍ ഉ​പ​ഭോ​ക്തൃ ഫോ​റം വി​ധി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: ഉ​പ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച ക​മ്പ​നി​യും വ്യാ​പാ​ര സ്ഥാ​പ​ന​വും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ വി​ധി. ആ​ളൂ​ർ സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് ബോ​ർ​ഗി​യ ചാ​ല​ക്കു​ടി ആ​ന​മ​ല​യി​ലെ ന​യ​നം ഒ​പ്റ്റി​ക്ക​ൽ​സി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ഫോ​റം വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഫ്രാ​ൻ​സി​സ് 5400 രൂ​പ മു​ട​ക്കി 2017 ജൂ​ലൈ​യി​ൽ നോ​വ എ​സി​ല​ർ ക്രി​സ​ൽ ക​മ്പ​നി​യു​ടെ ക​ണ്ണ​ട വാ​ങ്ങി​യി​രു​ന്നു. ആ​ൻ​റി റി​ഫ്ല​ക്​​ഷ​ൻ/​ആ​ൻ​റി​​ഗ്ലെ​യ​ർ കോ​ട്ടി​ങ്, സ്ക്രാ​ച്ച് റെ​സി​സ്​​റ്റ​ൻ​സ് എ​ന്നി​ങ്ങ​നെ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണ് ഇ​തെ​ന്ന വാ​ഗ്ദാ​ന​ത്തി​ലാ​യി​രു​ന്നു ക​ണ്ണ​ട വാ​ങ്ങി​യ​ത്. വാ​ങ്ങി ഒ​രു​മാ​സ​ത്തി​ന​കം ത​ന്നെ വാ​ഗ്ദാ​ന​ങ്ങ​ൾ പൊ​ള്ള​യാ​ണെ​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും ക​ണ്ടെ​ത്തി​യ​ത​നു​സ​രി​ച്ച് പ​രാ​തി ക​മ്പ​നി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. മൂ​ന്ന് മാ​സ​മാ​യി​ട്ടും പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രാ​തി പ​രി​ഗ​ണി​ച്ച ഫോ​റം തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച് പ​രാ​തി​ക്കാ​രന്റെ വാ​ദം ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ക​ണ്ണ​ട ക​മ്പ​നി​യാ​യ എ​സി​ല​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ 25,000 രൂ​പ​യും ക​ണ്ണ​ട വി​ൽ​പ​ന ന​ട​ത്തി​യ ചാ​ല​ക്കു​ടി ന​യ​നം ഒ​പ്റ്റി​ക്ക​ൽ​സും എ​റ​ണാ​കു​ള​ത്തെ വി​ഷ​ൻ ആ​ർ.​എ​ക്സ് ലാ​ബും 5000 രൂ​പ​യും പ​രാ​തി​ക്കാ​ര​ന് ന​ൽ​കാ​ൻ സി.​ടി. സാ​ബു പ്ര​സി​ഡ​ൻ​റും കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്. ശ്രീ​ജ മെം​ബ​ർ​മാ​രു​മാ​യു​ള്ള തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ഫോ​റം ഉ​ത്ത​ര​വി​ട്ടു. അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് കേ​സ് വാ​ദി​ച്ച​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതി പിടിയിൽ

0
കൊല്ലം : വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ...

പെരിക്കല്ലൂര്‍ മരക്കടവില്‍ കബനിയുടെ തീരത്ത് കൂട്ടത്തല്ല്

0
വയനാട് : പെരിക്കല്ലൂര്‍ മരക്കടവില്‍ കബനിയുടെ തീരത്ത് കൂട്ടത്തല്ല്. ഒരാള്‍ക്ക് പരുക്കേറ്റു....

കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ ഒരുക്കി ; മന്ത്രി ജെ. ചിഞ്ചുറാണി

0
കൊല്ലം: കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ ഒരുക്കിയെന്നും ഈ വര്‍ഷംതന്നെ...

രാജസ്ഥാനിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
രാജസ്ഥാൻ: രാജസ്ഥാനിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...