വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ : എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌എഫ്‌ഇ വിജിലന്‍സ് റെയ്ഡ് വിവാദത്തില്‍ ധനമന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളടക്കം പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും അത് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വിജിലന്‍സ് നല്ലതാണെന്ന് പറയുകയും അദ്ദേഹത്തിനെതിരെ അന്വേഷണം വരുമ്പോള്‍ മോശമാണെന്ന് പറയുകയും ചെയ്യുന്ന വ്യക്തിയാണ്. ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവം. അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് കാര്യങ്ങള്‍ പറയാറെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

കേരളത്തിലെ യുഡിഎഫും വിശേഷിച്ച്‌ കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു മുന്നണിയില്‍ മത്സരിക്കുകയാണ്. അതുപോലെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ മുന്നണി. അപകടകരമായ രാഷ്ട്രീയം അതില്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...