തൃശ്ശൂര്‍ കോർപ്പറേഷൻ വൈദ്യുതി കുടിശ്ശിക നോട്ടീസ് നൽകിയത് നിയമവിരുദ്ധം ; വ്യാപാരിക്ക് അനുകൂലമായി വിധി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂര്‍ കോർപ്പറേഷൻ കുടിശ്ശിക നോട്ടീസ് നൽകിയത് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലെ ലോഡ്ജിങ്ങ് ഹൗസ് ഉടമ മാർട്ടിൻ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും തൃശൂർ ഉപഭോക്തൃ കോടതി വിധി പറഞ്ഞത്. ഹർജിക്കാരനായ മാർട്ടിൻ തോമസിന് കുടിശ്ശിക ആരോപിച്ച് 39,641 രൂപയുടെ നോട്ടീസാണ് തൃശ്ശൂര്‍ കോർപ്പറേഷൻ നൽകിയത്. 2001 മാർച്ച് വരെയുള്ള സംഖ്യയാണ് ഇപ്രകാരം ആവശ്യപ്പെട്ടിരുന്നത്. നോട്ടീസിൽ റീഡിംഗുകളോ കണക്കുകളോ പരാമർശിച്ചിരുന്നില്ല. വ്യക്തമല്ലാത്ത നോട്ടീസിലൂടെ വന്‍തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് മാർട്ടിൻ തോമസ് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

കോർപ്പറേഷന്റെ ഭാഗത്തുനിന്ന് രണ്ട് സാക്ഷികളെ വിസ്തരിച്ചു. എന്ന് മുതലുള്ള കുടിശ്ശികയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പോലും വ്യക്തമാക്കുവാൻ കോർപ്പറേഷന് കഴിഞ്ഞില്ല. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, തൃശ്ശൂര്‍ കോർപ്പറേഷൻ ഹർജിക്കാരന് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നും കോടതി ചിലവിലേക്ക് 2000 രൂപ നൽകുവാനും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...