ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പോലീസ്. സയര്‍ പോര്‍ട്ടലിലൂടെ റെജിസ്റ്റര്‍ ചെയ്തതിന്റെ ഫലമായി രണ്ട് ഐഫോണുകള്‍ ഉള്‍പ്പെടെ 25 മൊബൈല്‍ ഫോണുകളാണ് ഈസ്റ്റ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. 18 പേര്‍ക്ക് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖിന്റെ ചേംബറില്‍ വച്ച് മൊബൈല്‍ ഫോണുകള്‍ തിരിച്ചു നല്‍കി. കേരള, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍, നഷ്ടപ്പെട്ട മൊബൈലുകളുടെ ലൊക്കേഷനുകളിലെ നിരവധിപേരെ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോവിന്റെ നിര്‍ദ്ദേശത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരന്തരമായി ബന്ധപ്പെട്ടിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പ്രവര്‍ത്തനവും സൈബര്‍ സെല്ലിന്റെ സേവനമികവും മൊബൈല്‍ ഫോണുകള്‍ തിരികെ ലഭിക്കാന്‍ സഹായകമായി. അന്വേഷണ സംഘത്തില്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനുശ്രുതി, റെജിന്‍ രാജ്, ബിബിന്‍ പി നായര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അശ്വിന്‍, മനീഷ് ജിനൂപ് എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...

ബാറുടമകളിൽ നിന്നും കൈക്കൂലി ; എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറി

0
കോട്ടയം: കോട്ടയത്തെ ബാർ ഉടമകളുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടിൽ...