തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരേ കൈയേറ്റം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരേ കൈയേറ്റം. ബുധന്‍ വൈകിട്ടാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ പോട്ടൂര്‍ സ്വദേശിയായ യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ചത്. പരുക്കേറ്റ് എത്തിയ അമ്മയേയും മകളെയും പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍ താന്‍ എത്തിയിട്ട് 15 മിനിറ്റ് കഴിഞ്ഞുവെന്നും തന്റെ പരുക്കുകള്‍ പരിശോധിക്കണമെന്ന് പറഞ്ഞ് യുവാവ് ബഹളം വെക്കുകയും മൊബൈല്‍ വഴി ഫെസ് ബുക്കിലൂടെ ലൈവായി ഡോക്ടര്‍മാരെ ചീത്ത പറയുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ വനിതാ ഡോക്ടറുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടറുടെ മുഖത്ത് യുവാവ് അടിക്കുകയായിരുന്നു. ഓടിക്കൂടിയ സുരക്ഷ ജീവനക്കാരും മറ്റു രോഗികളുടെ ഒപ്പം ഉള്ളവരും ചേര്‍ന്നാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. ഇതിനിടയില്‍ യുവാവിനും മര്‍ദനം ഏറ്റുതായി പറയുന്നു. മെഡിക്കല്‍ കോളജ് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. അസ്ഥിരോഗ വിഭാഗത്തിലെ ഡോ. രോഹന്‍ എന്ന പി.ജി. വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....