കുതിരാൻ മണ്ണിടിച്ചിൽ ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണു പ്രാഥമിക വിവരം. രണ്ട് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞ മണ്ണ് പാറയ്ക്കിടയിലാണ് കുടുങ്ങിക്കിടക്കുന്നത്. ജില്ലാ കലക്ടർ ശിഖാ സുരേന്ദ്രൻ കെ.രാജൻ എംഎൽഎയും സ്ഥലത്തെത്തി. സ്ഥലത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ ആശങ്കയുണ്ട്. മണ്ണ് താഴെ റോഡിലേക്ക് വരാത്തതിനാൽ നിലവിൽ സ്ഥലത്ത് ഗതാഗത തടസ്സമില്ല. ദേശീയ പാത എൻജിനിയർമാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ മുകൾ ഭാഗത്തേക്ക് എത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്നും കെ.രാജൻ എംഎൽഎ അറിയിച്ചു.

പ്രശ്നമില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ദേശീയപാത അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും മണ്ണിടിച്ചിലുണ്ടായ ഭാഗത്തെത്തി പരിശോധന നടത്തും. മുകളിൽ എത്തി പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാവുകയുള്ളു. മുകളിൽ വെള്ളക്കെട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും ശിഖ സുരേന്ദ്രൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...