Friday, March 7, 2025 1:56 pm

ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ : ബിജെപിക്ക് മറുപടിയുമായി കെ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

ചേലക്കര : ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടപ്പാക്കുമെന്ന ബിജെപി പ്രസ്താവനയില്‍ മറുപടിയുമായി കെ രാധാകൃഷ്ണന്‍ എംപി. ബിജെപിയുടെ പ്ലാന്‍ നടക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. ബിജെപി ചര്‍ച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്. ബിജെപിയുടേത് പ്രചാരവേലകളാണെന്നും എംപി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ബിജെപി അവഗണിക്കുകയാണ്. കേരളത്തിന്റെ മുന്നേറ്റത്തെ അവഗണിക്കുന്നു. ചെറിയ വിഷയങ്ങളെ പര്‍വതീകരിക്കാനാണ് ശ്രമം. ജനം കാര്യങ്ങളെ കൃത്യമായി വിലയിരുത്തും കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര അവഗണനയും ജനം വിലയിരുത്തും. ചേലക്കരയില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകും. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് കാണുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ മോഡല്‍ ചേലക്കരയിലും ആവര്‍ത്തിക്കുമെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ പ്രതികരണം. തൃശൂരിലെ വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരു മണ്ഡലം എങ്ങനെ പിടിക്കാമെന്ന് തൃശൂര്‍ പഠിപ്പിച്ചുവെന്നും അനീഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. തൃശൂര്‍ പൂരം കലക്കിയത് പോലെ ചേലക്കരയിലെയും പൂരം കലക്കിയെന്നും കെ രാധാകൃഷ്ണന്‍ പൂരം കലക്കാനുള്ള നിര്‍ദേശം പോലീസിന് നല്‍കിയെന്നും അനീഷ് കുമാര്‍ ആരോപിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നു സംശയം ; ഭർത്താവ് തൂങ്ങി മരിച്ചു

0
ബിഹാർ: ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ്, ഭാര്യ നോക്കി നിൽക്കേ...

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം കി​ട്ടാ​ക്ക​നി

0
പ​ത്ത​നം​തി​ട്ട : ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം കി​ട്ടാ​ക്ക​നി. ജ​ല​ക്ഷാ​മ​ത്തി​ൽ...

തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം

0
ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ...

കാട്​മൂടി കല്ലട ജലസേചന പദ്ധതി കനാലുകൾ

0
അ​ടൂ​ർ : കാട്​മൂടി കല്ലട ജലസേചന പദ്ധതി കനാലുകൾ....