പൂരാവേശത്തില്‍ തൃശ്ശൂര്‍ ; പുറപ്പാട് ആരംഭിച്ചു, കുടമാറ്റം വൈകീട്ട്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ശക്തന്‍റെ തട്ടകമിന്ന് പൂരാവേശത്തില്‍. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലേക്കെത്തും. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് പൂരം ചടങ്ങുകൾ. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പനമുക്കംന്പള്ളിയും, ചെന്പൂക്കാവും കാരമുക്കും ലാലൂരും ചൂരക്കോട്ട് കാവും അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും.

പതിനൊന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ടുമണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലരയോടെ തിരുവന്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ചുമണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം. ഇക്കുറി തൃശൂര്‍ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു. നാലായിരം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷ്ണര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...