Saturday, July 5, 2025 10:57 pm

‘ഒരു പ്രതിസന്ധിയും പൂരത്തെ ബാധിക്കില്ലെന്ന് ഉറപ്പ്’ ; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ എത്തിയ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വനംവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറും ഹൈക്കോടതി ഇടപെടല്‍ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധികളും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പൂരം ബ്രോഷര്‍ കൈമാറുകയും മുഖ്യമന്ത്രിയെ പൂരത്തിന് ക്ഷണിക്കുകയും ചെയ്തു. പ്രസിഡന്റ് ഡോ.സുന്ദര്‍ മേനോന്‍, സെക്രട്ടറി കെ ഗിരീഷ്‌ കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ശശിധരന്‍, ദേവസ്വം അംഗം വിജയ കുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

അനാവശ്യ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തുമെന്നും നിയന്ത്രണങ്ങള്‍ക്കൊപ്പം പൂരത്തിന്റെ ചാരുത നഷ്ടപ്പെടാതെ നോക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ വര്‍ഷവും തൃശൂര്‍ പൂരം അടുത്താലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ശ്വാശതമായ പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പൂരം സുഗമമായി നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തീകരിച്ചതായും ഇനിയും വേണ്ടതായ സഹായങ്ങള്‍ കൃത്യസമയത്ത് തന്നെയുണ്ടാകുമെന്നും ഒരു പ്രതിസന്ധിയും തൃശൂര്‍ പൂരത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ദേവസ്വം ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ...

നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ...

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ്...

0
ആലുവ : പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ...

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...