Wednesday, May 7, 2025 10:17 am

തൃശൂർ പൂരം വെടിക്കെട്ട് : ‘കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വിഴ്ച’ ; സുരേഷ് ​ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃശൂർ പൂരം വെടിക്കെട്ടിൽ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജിലേക്ക് നയിച്ചതെന്ന് സുരേഷ് ​ഗോപി കുറ്റപ്പെടുത്തി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ പൂർണമനസ്സോടെ അനുമതി നൽകും. അത് കളക്ടർക്കും കമ്മീഷണർക്കുമറിയാമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. 100 മീറ്റർ നിശ്ചയിക്കുമ്പോൾ തന്നെ രണ്ടാമത്തെ വെടിക്കെട്ട് നടക്കുമ്പോൾ പലരും 500 മീറ്റർ അകലെയാണ് നിൽക്കുന്നത്. വെടിക്കെട്ട് കാണാനുള്ള ദൂരപരിധി നിശ്ചയിക്കുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാക്കിയിട്ടവൻ കഴിഞ്ഞതവണ തല്ലിയോടിച്ചത് ഒഴിച്ചാൽ വലിയ മാനസികതയുള്ള ഉത്സവമാണ് തൃശൂരിന്റേതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. പി ണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകളെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിക്കെട്ടിന്റെ ഫയർ ലൈനിൽ നിന്നും 100 മീറ്റർ അകലെ നിന്നാണ് ഇപ്പോൾ വെടിക്കെട്ട് കാണാനാകുക. കേന്ദ്രസർക്കാരിന് കീഴിലെ പെസോയുടെ നിർദ്ദേശം 100 മീറ്ററാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ; പദയാത്ര സംഗമം ഇന്ന്

0
ചന്ദനപ്പള്ളി : ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ആഗോള തീർത്ഥാടന...

ഓപ്പറേഷന്‍ സിന്ദൂറിനെ തിരിച്ചടിയായല്ല ലോകനീതിയായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ : പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ...

പഴകുളം -കടമാംകുളം റോഡിലെ കെ.ഐ.പി കനാൽ പാലം കൈവരികൾ തകർന്ന് അപകടാവസ്ഥയില്‍

0
പഴകുളം : പഴകുളം -കടമാംകുളം റോഡിലെ കെ.ഐ.പി കനാൽ പാലം...

പെരുമ്പെട്ടി തൂങ്ങുപാല ചെറുകിട ശുദ്ധജലവിതരണ പദ്ധതി നിർമാണം പൂർത്തിയായി

0
മല്ലപ്പള്ളി : പെരുമ്പെട്ടി തൂങ്ങുപാല ചെറുകിട ശുദ്ധജലവിതരണ പദ്ധതി നിർമാണം പൂർത്തിയായി....