Friday, July 4, 2025 8:05 pm

തൃശ്ശൂര്‍ പൂരം : അപകടകാരികളായ ആനകളെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് പ്രത്യേക ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. അപകടകാരികളായ ആനകളെ ഏപ്രില്‍ 17 മുതല്‍ 20 വരെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൂരം സംഘാടകര്‍, ആനയുടമകള്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്. ഹെലികോപ്റ്റര്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം.

ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാന്‍ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം. തൃശ്ശൂര്‍ പൂരത്തിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയും അയഞ്ഞു. പൂരത്തിന് ആനകളെ വിട്ടുനല്‍കാന്‍ എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു. വനംവകുപ്പ് നിലപാടില്‍ മാറ്റം വരുത്തി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും എഴുന്നള്ളിപ്പിന്റെ സുഗമമായ നടത്തിപ്പിനായി പ്രായോഗിക തീരുമാനങ്ങള്‍ എടുക്കാന്‍ വനംവകുപ്പിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് സമരത്തില്‍നിന്ന് പിന്‍വാങ്ങുന്നതെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...

പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍

0
തൃശ്ശൂര്‍: പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന്...

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...