നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ന്യൂയോർക്ക് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട ‘ഫ്ളാക്കോ’ എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്.ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ പറയുന്നത്.നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ കെണികൾ ഒരുക്കുന്നതോ അല്ലെങ്കിൽ വിഷം വയ്ക്കുന്നതോ ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.

ഇതിന് മുൻപും പെൺഎലികളിൽ ഗർഭനിരോധന മാർഗങ്ങൾ നടത്താൻ നഗരസഭ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.പക്ഷെ ഇപ്പോൾ വിപുലമായ സൗകര്യങ്ങളോടെ നഗരസഭ വീണ്ടും ശ്രമം തുടരാൻ പോകുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ തീരുമാനത്തിന്റെ ഭാഗമായി നഗരത്തിലെ ആൺ, പെൺ എലികളിൽ വന്ധ്യംകരണം ചെയ്യുന്നതിനായി സാൾട്ടി പെല​റ്റ്സ് (വന്ധ്യംകരണം ചെയ്യുന്നതിനുളള സോഡിയം ക്ലോറൈഡ് ക്രിസ്റ്റൽഡ്) വിവിധയിടങ്ങളിൽ നിക്ഷേപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...