തൃത്താലയില്‍ പോരിന് ബിജെപി ഇറക്കുന്നത് സന്ദീപ് വാര്യരെ ; വാശിയേറിയ ത്രികോണ മത്സരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയായേക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തി സന്ദീപ് വാര്യരെ തൃത്താലയിലേക്ക് നിയോഗിച്ചതായാണ് സൂചന. മണ്ഡലത്തില്‍ നിലവിലെ എം എല്‍ എയായ കോണ്‍ഗ്രസിന്റെ യുവ നേതാവ് വി ടി ബല്‍റാമിനെ യുവ സി പി എം നേതാവ് എം ബി രാജേഷ് നേരിടുന്ന പോരാട്ടം ഇതിനകം തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബി ജെ പിയിലെ ശക്തനായ യുവ നേതാവ് സന്ദീപ് വാര്യര്‍ കൂടി മണ്ഡലത്തില്‍ മത്സരിക്കാനെത്തുമെന്ന വിവരം പുറത്തുവരുന്നത്.

രണ്ടു തവണയായി തൃത്താലയിലെ എം എല്‍ എയാണ് വി ടി ബല്‍റാം. നേരത്തെ പാലക്കാട് എം പിയായിരുന്ന എം ബി രാജേഷിന് തൃത്താല പിടിക്കുക എന്നത് അഭിമാന പോരാട്ടമാണ്. രണ്ട് യുവ നേതാക്കള്‍ തമ്മിലുളള പോരാട്ടം എന്ന നിലയില്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ തൃത്താല താരമണ്ഡലങ്ങളിലൊന്നായി കഴിഞ്ഞിരുന്നു.

ബി ജെ പിക്ക് കാര്യമായ വോട്ടുളള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആരെന്നത് നിര്‍ണായകമാണ്. സന്ദീപ് വാര്യര്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയാവുന്നതോടെ യുവ നേതാക്കള്‍ തമ്മിലുളള കടുത്ത ത്രികോണ മത്സരത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....