തിരുവല്ല : തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുകലശേരി ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടുപേരും പുഷ്പഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. കന്യാസ്ത്രീകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 35 അംഗങ്ങളുള്ള കോണ്‍വെന്റ് അടച്ചു. കൊറോണ സ്ഥിരീകരിച്ച കന്യാസ്ത്രീകളില്‍ ഒരാള്‍ ആശുപത്രിയിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെയാള്‍ ജോലി നോക്കുന്നത് കമ്യൂണിറ്റി സര്‍വീസിലാണ്. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 52 പേരാണുള്ളത്.
പുഷ്പഗിരി ആശുപത്രിയിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് : തുകലശേരി ഹോളി സ്പിരിറ്റ് കോണ്‍വെന്റ് അടച്ചു
RECENT NEWS
Advertisment