പന്തളം : പന്തളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹെെസ്ക്കൂൾ ജനറൽ വിഭാഗത്തിൽ തുമ്പമൺ എം ജി എച്ച് എസ് എസ് 209 പോയിൻ്റുമായി ഓവറോൾ കിരീടം നേടി. എൽ പി ജനറൽ വിഭാഗത്തിൽ 63 പോയിൻ്റുമായി പൂഴിക്കാട് ജി യു പി എസും പന്തളം എൻ എസ് എസ് ഇ എം യു പി എസും ഓവറോൾ കിരീടം പങ്കിട്ടു. യു പി ജനറൽ വിഭാഗത്തിൽ 80 പോയിൻ്റുമായി പൂഴിക്കാട് ജി യു പി എസ് ഓവറോൾ കിരീടം നേടി. എച്ച് എസ് എസ് വിഭാഗത്തിൽ 169 പോയിൻ്റുമായി പന്തളം എൻ എസ് എസ് ബി എച്ച് എസ് എസ് ഓവറോൾ കിരീടം നേടി. യു പി സംസ്കൃതം വിഭാഗത്തിൽ 90 പോയിൻ്റ് നേടി പെരുമ്പുളിയ്ക്കൽ എസ് ആർ വി യു പി എസ് ഓവറോൾ കിരീടം നേടി. എച്ച് എസ് സംസ്കൃതം വിഭാഗത്തിൽ 88 പോയിൻ്റുമായി പൊങ്ങലടി എസ് വി എച്ച് എസ് യും എൽ പി അറബിക് വിഭാഗത്തിൽ 45 പോയിൻ്റുമായി മങ്ങാരം ജി യു പി എസും കടയ്ക്കാട് ജി എൽ പി എസും ഓവറോൾ കിരീടം പങ്കിട്ടു. 65 പോയിൻ്റുമായി യു പി അറബിക് വിഭാഗത്തിൽ പന്തളം എൻ എസ് എസ് ജി എച്ച് എസ് ഓവറോൾ കിരീടം നേടി.
തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വേദികളിലായി 2200 വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൻ്റെ സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ വെെസ് ചെയർപേഴ്സൺ യു രമ്യ അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ കൂടുതൽ പോയിൻ്റ് നേടുന്ന സ്കൂളിന് നല്കുന്നതിനായി പ്രശസ്ത നാടൻ പാട്ട് കലാകാരൻ എം എസ് കുട്ടിയശാൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫികളും പന്തളം നഗരസഭ അദ്ധ്യക്ഷയുമായ സുശീല സന്തോഷ് പന്തളം എ ഇ ഒ പി ഉഷക്ക് കെെമാറി. പന്തളം ഉപജില്ല കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫി പ്രസിഡണ്ട് പോൾ രാജൻ പന്തളം എ ഇ ഒ പി ഉഷക്ക് കെെമാറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ അരുൺ കലോത്സവ ഫലപ്രഖ്യാപനം നടത്തി. പന്തളം തെക്കെക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ കെ ശ്രീകുമാർ സമ്മാന വിതരണം നടത്തി. പന്തളം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ സീന പന്തളം നഗരസഭ കൗൺസിലറന്മാരായ എസ് അരുൺ, കെ ആർ വിജയകുമാർ, സുനിത വേണു, എസ് എം സി ചെയർമാൻ കെ എച്ച് ഷിജു പി ടി എ പ്രസിഡണ്ട് ടി എം പ്രമോദ് സ്കൂൾ പ്രൻസിപ്പാൾ ജി സുനിൽ കുമാർ, സ്കൂൾ പ്രഥമാധ്യാപകൻ പി ഉദയൻ, സ്വീകരണ കമ്മിറ്റി കൺവീനർ വിഭു നാരായണൻ എന്നിവർ സംസാരിച്ചു.