കോഴഞ്ചേരി : ലോക്ക് ഡൌണ്‍ കാലത്ത് തുണ്ടഴം മഹാത്മാ ജനസേവന കേന്ദ്രത്തിലെ അമ്മമാരെ രാജീവ് യൂത്ത് ഫൌണ്ടേഷൻ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറന്നില്ല. രാജീവ് യൂത്ത് ഫൌണ്ടേഷൻ മല്ലപ്പുഴശ്ശേരി മണ്ഡലം ചെയർമാൻ സുജിത് രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് ഭക്ഷണവുമായി എത്തിയപ്പോള്‍ വിഷാദം തളംകെട്ടി നിന്ന ആ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു. അമ്മമാരുടെ എന്താവശ്യത്തിനും ഓടിഎത്തുന്ന രാജീവ് യൂത്ത് ഫൌണ്ടേഷൻ പ്രവര്‍ത്തകരെ അവര്‍ സ്നേഹത്തോടെ സ്വീകരിച്ചു.
പ്രതിപക്ഷ നേതാവിന്റെ കണ്‍ട്രോള്‍ റൂമിൽ നിന്നും നൽകിയ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഭക്ഷണവുമായി പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. പ്രശാന്ത് നെല്ലിക്കാല, ജിതിൻ രാജ്, ജോമി തെക്കേമല എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി..