strong>മല്ലപ്പള്ളി : തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജിന്റെ ഒരു വർഷം നീണ്ടു നില്‍ക്കുന്ന വജ്ര ജൂബിലി പരിപാടികളുടെ ഉദ്ഘാടനം 18 ന്. കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ അഡ്വ. പി. ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. ജൂബിലി ആഘോഷ വിളംബര ജാഥ ഇന്ന് കോളേജ് അങ്കണത്തില്‍ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്താനിൽ ഫ്ളാഗ് ഓഫ് ചെയ്യും. കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കൂടി വിളംബര ജാഥ കടന്നുപോകും.
ജൂബിലി പരിപാടികളുടെ ക്രമീകരണങ്ങൾക്കായി കോളേജ് സിഇഒ ഏബ്രഹാം ജോർജ് മുഖ്യ രക്ഷാധികാരിയും പൂർവാധ്യപകനും ഗവേണിംഗ് കൗൺസിൽ അംഗവുമായ മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ രക്ഷാധികാരിയും കോളേജ് മാനേജർ ഡോ മാത്യു പി ജോസഫ് ചെയർമാനും ഡോ ബിന്ദു എ സി,ഡോ റോബി എ ജെ എന്നിവർ കൺവീനർ മാരായും ബിജു നൈനാൻ മരുതുക്കുന്നേൽ, റെജി പോൾ,ബിജിൽ വർക്കി, ബിജു തോമസ്, സ്വാതി സൈമൺ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള 81 അംഗ സംഘാടക സമിതി പ്രവർത്തിക്കും.