Wednesday, April 16, 2025 8:04 am

സമരം ചെയ്യുന്നത് കര്‍ഷകരല്ല, ‘പണം ഒഴുകുന്നത് ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും’ ആരോപണവുമായി തുഷാര്‍ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി :കര്‍ഷക സമരത്തെ തള്ളിപ്പറഞ്ഞ് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പണം ഒഴുക്കിയാണ് സമരം സംഘടിപ്പിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .

കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസില്‍ നടന്ന പിളര്‍പ്പിനെയും പാര്‍ട്ടി അദ്ധ്യക്ഷനായ തുഷാര്‍ തള്ളിപ്പറഞ്ഞു. ബി.ഡി.ജെ.എസ് പിളര്‍ന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമോഹികളായ ഏതാനും പേരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതേമയം ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

നിലവില്‍ എന്‍.ഡി.എ മുന്നണിയിലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ച്‌ മാറുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു തുഷാറിന്‍റെ മറുപടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കറഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്നും ആ പാളിച്ചയാണ് പരാജയത്തിന്‍റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി സ്വതന്ത്ര സംഘടനയാണെന്നും എസ്.എന്‍.ഡി.പി.യുടെ പ്രത്യക്ഷ പിന്തുണ ആര്‍ക്കുമുണ്ടാകില്ലെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ നടത്തിയ ജാതീയ പരാമര്‍ശത്തെ തുഷാര്‍ വെള്ളാപ്പള്ളി തള്ളിപ്പറഞ്ഞു. സുധാകരന്‍റെ പരാമര്‍ശം ശരിയായില്ലെന്നും ജാതി പറഞ്ഞ് വ്യക്തികളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു തുഷാറിന്‍റെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു

0
കോട്ടയം : എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം...

അ​ബ്​​ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല ; കേ​സ്​ 11ാം ത​വ​ണ​യും മാ​റ്റി

0
റി​യാ​ദ് : സൗ​ദി ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 19 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ...

വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗിന്റെ മ​ഹാ​റാ​ലി ഇന്ന്

0
കോ​ഴി​ക്കോ​ട് ​: വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​റാ​ലി...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

0
ശബരിമല : കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ...