സമരം ചെയ്യുന്നത് കര്‍ഷകരല്ല, ‘പണം ഒഴുകുന്നത് ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും’ ആരോപണവുമായി തുഷാര്‍ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി :കര്‍ഷക സമരത്തെ തള്ളിപ്പറഞ്ഞ് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പണം ഒഴുക്കിയാണ് സമരം സംഘടിപ്പിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .

കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസില്‍ നടന്ന പിളര്‍പ്പിനെയും പാര്‍ട്ടി അദ്ധ്യക്ഷനായ തുഷാര്‍ തള്ളിപ്പറഞ്ഞു. ബി.ഡി.ജെ.എസ് പിളര്‍ന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമോഹികളായ ഏതാനും പേരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതേമയം ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

നിലവില്‍ എന്‍.ഡി.എ മുന്നണിയിലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ച്‌ മാറുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു തുഷാറിന്‍റെ മറുപടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കറഞ്ഞ സീറ്റുകളാണ് ലഭിച്ചതെന്നും ആ പാളിച്ചയാണ് പരാജയത്തിന്‍റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി സ്വതന്ത്ര സംഘടനയാണെന്നും എസ്.എന്‍.ഡി.പി.യുടെ പ്രത്യക്ഷ പിന്തുണ ആര്‍ക്കുമുണ്ടാകില്ലെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ നടത്തിയ ജാതീയ പരാമര്‍ശത്തെ തുഷാര്‍ വെള്ളാപ്പള്ളി തള്ളിപ്പറഞ്ഞു. സുധാകരന്‍റെ പരാമര്‍ശം ശരിയായില്ലെന്നും ജാതി പറഞ്ഞ് വ്യക്തികളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു തുഷാറിന്‍റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....