Wednesday, April 16, 2025 8:04 am

കായംകുളത്ത് മത്സരിക്കാനില്ലെന്ന് തുഷാര്‍ ; നിയമസഭ ഇല്ക്ഷനില്‍ പ്രചാരണത്തിന് വെള്ളാപ്പള്ളി ഇറങ്ങില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇത്തവണ മത്സരിക്കില്ല. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രചാരണത്തിനും ഇറങ്ങില്ല. ഈ സാഹചര്യത്തിലും എന്‍ഡിഎയില്‍ ബിഡിജെഎസിന് സീറ്റ് കുറയില്ല. എന്നാല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ ബിജെപി ഏറ്റെടുക്കും. അതിനിടെ തുഷാര്‍ വെള്ളാപ്പള്ളി കായംകുളത്ത് മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ മത്സരത്തിനില്ലെന്ന നിലപാടിലാണ് തുഷാര്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തുഷാര്‍ മത്സരിച്ചിരുന്നു. എന്നാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം. എന്‍.ഡി.എ. മത്സരിക്കുന്ന സീറ്റുകളും തന്ത്രങ്ങളും ആസൂത്രണം ചെയ്യാന്‍ ഫെബ്രുവരി ആദ്യം എന്‍.ഡി.എ.യില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങും. ഇതില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകും. തിരുവനന്തപുരത്ത് കോവളവും വര്‍ക്കലയും പോലുള്ള സീറ്റുകള്‍ ബിജെപി ഏറ്റെടുക്കും.

ഇത്തരം പ്രധാന സീറ്റുകള്‍ ഒന്നും ബിഡിജെഎസിന് നല്‍കാന്‍ ഇടയില്ല. തിരുവനന്തപുരത്തും കൊല്ലത്തും ബിജെപി തന്നെയാകും പ്രധാന സീറ്റില്‍ മത്സരിക്കുക. വെള്ളാപ്പള്ളി ഇത്തവണ പ്രചരണത്തിന് ഉണ്ടാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെലികോപ്ടറില്‍ പറന്നു നടന്നായിരുന്നു വെള്ളാപ്പള്ളിയുടെ വോട്ട് പിടിത്തം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ചെറിയ നേട്ടം ഉണ്ടാക്കി. എന്നാല്‍ ബിഡിജെഎസ് വമ്പന്‍ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഡിഎയിലെ സീ്റ്റ് വിഭജനത്തില്‍ ബിജെപി പിടിമുറുക്കുന്നത്.

മുന്നണിയിലെ പ്രധാന നേതാക്കള്‍ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് ബാധിച്ചതിനാല്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ല. അധ്യക്ഷന്‍ തിരിച്ചുവന്നതിനുശേഷം മുന്നണിയോഗം വിളിക്കും. സുരേന്ദ്രന്‍ മത്സരിക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ എന്‍ഡിഎയുടെ നേതൃത്വം സുരേന്ദ്രന്‍ തന്നെ നിര്‍വ്വഹിക്കും. എന്‍ഡിഎയ്ക്ക് ചെയര്‍മാനെ നിയോഗിക്കാന്‍ സാധ്യത കുറവാണ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. മെച്ചപ്പെട്ട പ്രകടനത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കുകയാണ് ലക്ഷ്യം. ബി.ഡി.ജെ.എസും ബിജെപി.യും കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളില്‍തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. എന്നാല്‍ ജയസാധ്യത അടിസ്ഥാനമാക്കി സീറ്റുകള്‍ വെച്ചുമാറിയേക്കും. തിരുവനന്തപുരത്തും കൊല്ലത്തും ഇത് വേണ്ടി വരുമെന്ന് ബിജെപി പറയുന്നു.

മുന്നണിയില്‍നിന്ന് പുറത്തുപോയ സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജെ.ആര്‍.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മത്സരിച്ച മണ്ഡലങ്ങള്‍ ബിജെപി. ഏറ്റെടുത്തേക്കും. തെരഞ്ഞെടുപ്പിനു തയ്യാറെടുത്ത് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. ജില്ലകളില്‍ ബിജെപി.യുടെ മണ്ഡലം ശിബിരങ്ങളും തുടങ്ങി. ബൂത്തുതല കമ്മിറ്റികളും ഉടന്‍ വിളിക്കും.

നേതാക്കള്‍ സ്വന്തംജില്ലകളില്‍തന്നെ മത്സരിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് വിട്ടുവീഴ്ചയുണ്ടാകും. പ്രമുഖരെല്ലാം മത്സരത്തിനുണ്ടാകും. തിരുവനന്തപുരം, കൊല്ലം, അലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാകും കൂടുതല്‍ ശ്രദ്ധ നല്‍കുക. എന്‍ എസ് എസിനെ ചേര്‍ത്ത് നിര്‍ത്തി മുമ്പോട്ട് പോകാനാണ് ബിജെപിയുടെ ശ്രമം.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു

0
കോട്ടയം : എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം...

അ​ബ്​​ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല ; കേ​സ്​ 11ാം ത​വ​ണ​യും മാ​റ്റി

0
റി​യാ​ദ് : സൗ​ദി ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 19 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ...

വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗിന്റെ മ​ഹാ​റാ​ലി ഇന്ന്

0
കോ​ഴി​ക്കോ​ട് ​: വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​റാ​ലി...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

0
ശബരിമല : കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ...