ന്യൂഡല്‍ഹി : കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.
ബിഡിജെഎസിന് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെക്കുറിച്ചു ജെപി നദ്ദയുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങളിലേക്കുള്ള പട്ടിക അദ്ദേഹത്തിന് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെപി നദ്ദ ഉറപ്പു നല്‍കി എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എന്‍ഡിഎയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും തുഷാര്‍ വ്യക്തമാക്കി.