റാന്നി : എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെ സഹകരണത്തിലും നടത്തപ്പെടുന്ന 28 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷന് നാളെ തിരിതെളിയും. 12വരെ മാടമൺ പമ്പാ മണൽപ്പുറത്ത് നടക്കുന്ന കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
കൺവെൻഷനുള്ള വിഗ്രഹ പ്രതിഷ്ഠ കൺവെൻഷൻ നഗറിൽ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ.മണ്ണടി മോഹൻ സ്വാഗതം ആശംസിക്കും. അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണവും ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം ആത്മീയ പ്രഭാഷണവും നിർവഹിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപി, ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് പി.എൻ.സന്തോഷ് കുമാർ എന്നിവര്‍ പ്രസംഗിക്കും.
ആഞ്ഞിലിത്താനം ഗുരുദേവപാദുക ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്രയും പേഴുംപാറ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടുന്ന ദീപശിഖ പ്രയാണവും ആങ്ങമൂഴി ഗുരുദേവ ക്ഷേത്രത്തിൽ പുറപ്പെടുന്ന പതാക ഘോഷയാത്രയും നാറാണംമൂഴി ശാഖയിൽ നിന്ന് പുറപ്പെടുന്ന കൊടിക്കയർ ഘോഷയാത്രയും ഇടമുറി ശാഖാ ഒഫീസിൽ നിന്ന് പുറപ്പെടുന്ന കൊടിമര ഘോഷയാത്രയും നാളെ രണ്ടു മണിയോടെ കൺവെൻഷൻ നഗറിൽ എത്തിച്ചേരും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.