പരീക്ഷകള്‍ക്ക് മുന്നോടിയായി പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അണുവിമുക്തമാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ മേല്‍നോട്ടത്തില്‍ അഗ്‌നിശമനസേന അണുവിമുക്തമാക്കി. ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സ്‌കൂള്‍ വരാന്തകള്‍ ഉള്‍പ്പെടെ സ്‌കൂളും പരിസരവും പൂര്‍ണ്ണമായും അണുവിമുക്തമാക്കി.
രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു തരത്തിലുള്ള ആശങ്കയുമില്ലാതെ പരീക്ഷകള്‍ക്ക് എത്താനുള്ള എല്ലാ സജ്ജീകരണങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും മാസ്‌കുകള്‍, സാനിട്ടൈസര്‍, ഗ്ലൗസുകള്‍ എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...