കോന്നി : ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കമിതാക്കൾ ഗുരുവായൂരിൽ നിന്ന് മുങ്ങി കോന്നിയില്‍ പൊങ്ങി. പ്രണയത്തിനും ഒളിച്ചോട്ടത്തിനും കൊറോണ ഒരു തടസ്സമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കോന്നിയില്‍ എത്തി പിടിയിലായ ഈ കമിതാക്കള്‍. പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ പോലും പുറത്തിറങ്ങി സഞ്ചരിക്കുവാന്‍ പേടിക്കുകയാണ്. ഇവിടെയാണ് പ്രേമത്തിന്റെ ധൈര്യ മരുന്നില്‍ കിലോമീറ്ററുകള്‍ താണ്ടി ഇവര്‍ കോന്നിയില്‍ എത്തിയത്. ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് ഇവര്‍ കോന്നി പോലീസിന്റെകണ്ണില്‍ പെട്ടത്. ഇവര്‍ പിടിയിലായത് അറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരിൽ നിന്ന് പോലീസ് കോന്നിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചു.