കോന്നി : ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലി കെണിയില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നാട്ടുകാരുടെ ആവശ്യപ്രകാരം വനപാലകര്‍ കഴിഞ്ഞ മാസം 25 ന് പ്രദേശത്ത് പുലിക്കുട് സ്ഥാപിച്ചിരുന്നു. ഗ്രൂഡ്രിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പുലി കുടുങ്ങിയ വിവരമറിഞ്ഞ് വനപാലകരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വനം വകുപ്പ് വെറ്റിനെറി ഡോക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും.
ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലി കെണിയില്‍ കുടുങ്ങി
RECENT NEWS
Advertisment