പനാജി: പശുവിനെ കൊല്ലുന്ന കടുവയേയും മനുഷ്യനേപ്പോലെ ശിക്ഷിക്കണെന്ന് ഗോവ എന്‍സിപി എം.എല്‍.എ. ചര്‍ച്ചില്‍ അലിമാവോ നിയമസഭയില്‍. മഹാദയി വന്യജീവി സങ്കേതത്തില്‍ വെച്ച് കടുവയേയും അതിന്റെ മൂന്ന് കുട്ടികളെയും പ്രദേശവാസികള്‍ കൊന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ചര്‍ച്ചില്‍ അലിമാവോയുടെ പരാമര്‍ശം.
കാലികളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ കടുവകളെ ആക്രമിച്ചതെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ കാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.