കര്‍ണാടകയിലെ കുടക് ജില്ലയില്‍ എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ചക്കിടെ കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. എസ്‌റ്റേറ്റില്‍ ജോലിയ്‌ക്കെത്തിയ മുത്തച്ഛന്‍ കാഞ്ചയ്‌ക്കൊപ്പമാണ് എട്ടുവയസുകാരന്‍ രാമസ്വാമി അവിടെ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്നത് കുട്ടി നോക്കിയിരിക്കെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുട്ടി മരിച്ചു. കാഞ്ചയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

നാട്ടുകാരാണ് വനം വകുപ്പ് അധികതരെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ പിടികൂടാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നും കടുവയെ കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി കന്നുകാലികളെയും പുലി ആക്രമിച്ചു കൊലപ്പെടുത്തിയെന്നും നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...