മണ്ണാർകാട് : തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ. പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി മണ്ണാർകാട് ഡി.എഫ്.ഒ അറിയിച്ചു. രണ്ട് മാസത്തിലേറെയായി പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പത്തിലേറെ ആടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.
മണ്ണാർകാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ
RECENT NEWS
Advertisment