വിമാനത്തിൽ ഒളിപ്പിച്ചുവെച്ച സ്വർണം പുറത്തുകടത്താനുള്ള ശ്രമത്തിനിടെ വിമാന സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : വിമാനത്തിൽ ഒളിപ്പിച്ചുവെച്ച സ്വർണം പുറത്തുകടത്താനുള്ള ശ്രമത്തിനിടെ വിമാന സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. സ്പൈസ് ജെറ്റ് സുരക്ഷാ ജീവനക്കാരൻ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിശാദ് അലിയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. സ്വർണക്കടത്തുകാർ വിമാന സീറ്റിനടിയിൽ ഒളിപ്പിച്ച നാല് പാക്കറ്റ് സ്വർണ മിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

മൂന്നര കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതത്തിന് ഒന്നര കോടി വിലവരും. ഒരു മാസം മുമ്പ് സ്വർണം കടത്തിയതിന് എയർ ഹോസ്റ്റസ് അറസ്റ്റിലായിരുന്നു. ദിവസങ്ങളായി നിശാദ് അലിയെ  കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  കസ്റ്റംസ്  പരിശോധന കർശനമാക്കിയതോട സ്വർണക്കടത്തുകാർ വിമാന ജീവനക്കാരെയും വിമാനത്താവള തൊഴിലാളികളെയും  ഉപയോഗിച്ചാണ് സ്വർണം പുറത്ത് കടത്താൻ തന്ത്രമൊരുക്കുന്നത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബശീർ അഹമ്മദ്, കെ കെ പ്രവീൺ കുമാർ , എം പ്രകാശ്,  ഇൻസ്‌പെക്ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാരായ എം സന്തോഷ് കുമാർ, ഇ വിമോഹനൻ, വി കെരാജേഷ്  എന്നിവർ ചേർന്നാണ് സ്വർണക്കടത്ത് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...