വയനാട്: ജില്ലയിലെ ബത്തേരി വാകേരിയില്‍ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. 13 വയസുള്ള പെണ്‍കടുവ കക്കടംകുന്ന് ഏദന്‍വാലി എസ്‌റ്റേറ്റില്‍ സ്‌ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. പ്രദേശത്ത് നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്ന് ഭീതി പരത്തിയ കടുവയാണ് ഒടുവില്‍ വനം വകുപ്പിന്റെ പിടിയിലായത്.
ഈ മാസം 12ന് കക്കടംകുന്ന് ഏദന്‍വാലി എസ്‌റ്റേറ്റില്‍ കടുവയെത്തി വളര്‍ത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്‌റ്റേറ്റിനുള്ളില്‍ കടുവയെ പിടികൂടാന്‍ കൂടും നിരീക്ഷണ ക്യാമറകളും സ്‌ഥാപിച്ചത്. ഇന്ന് രാവിലെ വീണ്ടും എസ്‌റ്റേറ്റിനുള്ളിലെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ അകപ്പെടുകയായിരുന്നു. കൂട്ടിലായ കടുവയെ മയക്കുവെടി വെച്ച ശേഷം പ്രാഥമിക ചികില്‍സ നല്‍കും. ഇതിനായി ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കടുവയെ മാറ്റിയിട്ടുണ്ട്.
കടുവയെ വനംവകുപ്പ് പിടികൂടി
RECENT NEWS
Advertisment