ബത്തേരി : ബത്തേരി നാലാം മൈലിൽ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ വന്യജീവി പരിപാലന കേന്ദ്രത്തിൽ കടുവകൾ നിറഞ്ഞു. ഇനിയും കടുവ എത്തിയാൽ ആവശ്യമുള്ള സൗകര്യങ്ങളോടെ പാർപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കുപ്പാടിത്തറയിൽ നിന്ന് ഇന്നലെ പിടികൂടിയ കടുവ കൂടി എത്തിയതോടെ പരിപാലക കേന്ദ്രത്തിലെ കടുവകളുടെ എണ്ണം അഞ്ചായി. ഒരു വർഷം മുൻപു മാത്രം തുടങ്ങിയ സെന്ററിൽ 2 കടുവകളെയും 2 പുലികളെയും സംരക്ഷിക്കാനുള്ള സൗകര്യമാണ് ഉള്ളത്. അതിലാണ് 5 കടുവകൾ ഇപ്പോൾ ഉള്ളത്.
രണ്ടു വീതം കടുവകളെയും പുലികളെയും പാർപ്പിക്കുന്നതിനുള്ള പെഡോക്കുകളും (പുൽമേടുകൾ നിറഞ്ഞ വിസ്താരമുള്ള മുകൾവശം തുറന്നതും അല്ലാത്തതുമായ അർധ വന്യാവസ്ഥയിലുള്ള കൂടുകൾ) അവയ്ക്ക് തീറ്റയും ചികിത്സയും നൽകുന്നതിനുള്ള പ്രത്യേകമായി നിർമിച്ച 5 സ്ക്യൂസ് കേജുകളുമാണ് ഉള്ളത്. പെഡോക്കുകളിലും സ്ക്യൂസ് കേജുകളിലുമായി പരമാവധി അഞ്ചെണ്ണത്തിനെ പാർപ്പിക്കാനേ സാധിക്കൂ. പുതിയ പെഡോക്കുകളും സ്ക്യൂസ് കേജുകളും നിർമിക്കേണ്ടി വരും. അല്ലാത്ത പക്ഷം ഇവിടെയുള്ള കടുവകളെ മറ്റ് മൃഗശാലകളിലേക്കോ മറ്റോ മാറ്റേണ്ടി വരും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]