Monday, April 14, 2025 3:11 pm

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കോവിഡ് : പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന തീഹാര്‍ ജയില്‍ അധികൃതര്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ലും കോ​വി​ഡ് ഭീ​തി​യി​ല്‍. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​യ ഒ​രാ​ളെ ര​ണ്ടാം നമ്പര്‍ ജ​യി​ലി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ‍​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥിരീകരി​ച്ച​താ​ണ് ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു പ്ര​തി​യെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇയാള്‍ക്കൊപ്പം സെ​ല്ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു ത​ട​വു​കാ​രെ അ​ധി​കൃ​ത​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

മേ​യ് ഒ​മ്പതി​നാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് വി​വ​രം ലഭി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പ്ര​തി​യും രോ​ഗ​ബാ​ധി​ത​നാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റി​യ​ത്. പ്ര​തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇതു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​ക്കോ ഇ‍​യാ​ളു​ടെ ഒ​പ്പം സെ​ല്ലി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ത​ട​വു​കാ​ര്‍​ക്കോ രോ​ഗ​ലക്ഷണങ്ങളൊന്നുമില്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക കു​റ്റ​വാ​ളി ഛോട്ടാ ​രാ​ജ​ന്‍, ബി​ഹാ​റി​ലെ കു​പ്ര​സി​ദ്ധ മാ​ഫി​യ ത​ല​വ​ന്‍ ഷ​ഹാ​ബു​ദ്ദീ​ന്‍ എന്നിവരടക്കം നി​ര​വ​ധി പേ​ര്‍ ര​ണ്ടാം ന​മ്പര്‍ ജ​യി​ലാ​ണു​ള്ള​ത്. ഇ​വ​രെ പ്ര​ത്യേ​ക സെ​ല്ലു​ക​ളി​ലാ​ണ് പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രൊ​ന്നും പ്ര​തി​യു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ‌​ഞ്ഞു. ജ​യി​ലി​ല്‍ പു​തു​താ​യി​യെ​ത്തു​ന്ന പ്ര​തി​ക​ളെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​യി​ലി​ല്‍ സാമൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

0
മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി...

ഉയർന്ന താപനില : സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നിറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട്...

ഫലസ്തീൻ ചിത്രകാരി ദിന സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

0
ഗാസ്സ: ഫലസ്തീൻ ചിത്രകാരി ദിന ഖാലിദ് സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു....

കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട് മാസമായിട്ടും സർക്കാർ സഹായധനം ലഭിച്ചില്ലെന്ന് പരാതി

0
കൽപ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് മാനു കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട്...