ഇന്ത്യയില്‍ മതങ്ങളെ തമ്മിലടിപ്പിച്ച് ‌ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന മതങ്ങളെ തമ്മിലടിപ്പിച്ച്‌ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍  പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അസമത്വത്തിനെതിരെ ആയുധങ്ങള്‍ എടുക്കണമെന്ന് ഐസ്‌ഐസ് ആഹ്വാനം നടത്തി. ഐഎസ്‌ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ വോയ്‌സ് ഓഫ് ഹിന്ദിലാണ് ആയുധങ്ങള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

വോയ്‌സ് ഓഫ് ഹിന്ദില്‍ പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമാണ് ഇത്തവണത്തെ പ്രധാന വിഷയം. ജിഹാദിനും തവ്ഹീദിനും വേണ്ടിയുള്ള ആഹ്വാനം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ന്യുനപക്ഷ മതം ആയുധങ്ങള്‍ എടുക്കണമെന്ന് ഐസ്‌ഐഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഎഎ, എന്‍ആര്‍സി എന്നിവ ന്യൂനപക്ഷ മതങ്ങളോടുളള അനീതിയാണെന്ന് ലേഖനത്തില്‍ പറയുന്നു. ദക്ഷിണേഷ്യന്‍ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസിന് ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആളുകളെ ഐഎസ്‌ഐഎസ് ആശയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായാണ് മാസിക ആരംഭിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...