റാന്നി : ആവാസവ്യവസ്ഥകളിലും സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായ പശ്ചാത്തലത്തില്‍ വന നിയമങ്ങളില്‍ കാലോചിതിമായ മാറ്റങ്ങള്‍ വേണമെന്ന് മുന്‍ എം.എല്‍.എ രാജു എബ്രഹാം. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ ജനവാസ മേഖലകളിലെ വന്യ ജീവികളുടെ കടന്നുകയറ്റം എന്ന വിഷയത്തിൽ റാന്നിയിൽ സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവൽക്കരണങ്ങൾ വ്യാപകമാകുകയും മനുഷ്യജീവിത നിലവാരം ഉയരുകയും ചെയ്തപ്പോൾ വനം വന്യജീവികളെ സംബന്ധിച്ച നിയമങ്ങൾക്കും മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഉപദ്രവകാരികളായ വന്യമൃഗങ്ങൾ മനുഷ്യവാസകേന്ദ്രങ്ങളിൽ കയറി മരകമായ അക്രമം നടത്തുമ്പോൾ നിയമത്തിൻ്റെ പരിമിതി മൂലം ഒന്നും ചെയ്യുവാൻ കഴിയാത്ത നിസ്സംഗമായ അവസ്ഥയിൽ വനപാലകർ പോലും എത്തപ്പെടുന്നു.അതു കൊണ്ട് വനം നിയമങ്ങളിൽ മാറ്റം ആവശ്യമാണ്.
ഉപദ്രവകാരികളായ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ കണ്ടാൽ ഉടൻ തന്നെ വെടിവെയ്ക്കുന്നതിനുള്ള അധികാരം പോലീസ് – ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വിധം നിയമത്തിൽ മാറ്റം വരുത്തണം. ഇതല്ലാതെ മറ്റ് പോംവഴിയില്ല അതുകൊണ്ട് കേന്ദ്ര സർക്കാർ ഗൗരവമായി ഈ പ്രശ്നം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തോമസ് കുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ അനിൽകുമാർ, അഡ്വ. കെ ജയവർമ്മ ,ആലിച്ചൻ ആറൊന്നിൽ, ബെന്നി പുത്തൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033