ബാങ്കുദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ ; വീട്ടമ്മ തട്ടിപ്പിൽപെടാതെ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

പന്തളം : ബാങ്കുദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ തുണച്ചു. ഇരട്ടിപ്പണം കിട്ടുമെന്ന് പറഞ്ഞത് വിശ്വസിച്ച് അക്കൗണ്ടിൽ കിടന്ന പതിനാറുലക്ഷം രൂപ ഏതോ തട്ടിപ്പുസംഘത്തിന് ട്രാൻസ്ഫർ ചെയ്യാനെത്തിയ വീട്ടമ്മ തട്ടിപ്പിൽപ്പെടാതെ രക്ഷപെട്ടു. ഫെഡറൽ ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരായ അഖില റോയ്, ഗോകുൽ ജി. പിള്ള, അനൂപ് എസ്. കുമാർ, ശാഖാ മാനേജർ അൽഫോൻസ് ടോം തോമസ് എന്നിവരുടെ ജാഗ്രതയാണ് ഇവർക്ക് തുണയായത്. ഒരു അക്കൗണ്ടിലേക്ക് അത്യാവശ്യമായി പതിനാറ് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവർ ഉദ്യോഗസ്ഥരെ സമീപിച്ചത്. പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ എവിടേക്കാണ്, എന്താവശ്യത്തിനാണ് ട്രാൻസ്ഫർ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിക്ഷേപത്തിന് വേണ്ടിയാണെന്നായിരുന്നു മറുപടി. ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പേരുവിവരങ്ങൾ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഇവരുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ടവരുമായി ബന്ധപ്പെട്ടു.

എന്നാൽ കാര്യങ്ങൾ ഗുണഭോക്താവിനോട് മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്നായിരുന്നു മറുപടി. അതിനിടെ പണം എത്രയും വേഗം അയയ്ക്കണമെന്ന നിലപാടിൽ വയോധിക ഉറച്ചുനിന്നു. പ്ലാറ്റ്‌ഫോം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥർ പത്തനംതിട്ട സൈബർ ക്രൈം ഓഫീസിൽ അറിയിച്ചു. സൈബർ ക്രൈം ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടും ഇൻവെസ്റ്റ് പ്ലാറ്റ്‌ഫോം തട്ടിപ്പാണെന്ന് വീട്ടമ്മ വിശ്വസിച്ചില്ല. പണം അയയ്‌ക്കാൻ വിസമ്മതിച്ച ബാങ്കുദ്യോഗസ്ഥരോട് പിണങ്ങി അവർ മടങ്ങി. മറ്റൊരു ബാങ്കിൽനിന്നും നേരത്തേ പണം അയച്ചിരുന്ന വയോധികയ്ക്ക് നിക്ഷേപം നഷ്ടമായ സംഭവം അറിഞ്ഞതോടെയാണ് ഇവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത്. തുടർന്ന് അവർ വീണ്ടും ബ്രാഞ്ചിൽ എത്തി ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...