അമ്മ കരീനയുടെ ഫോട്ടോയെടുത്ത ക്യാമറാമാന് നേരെ പൊട്ടിത്തെറിച്ച് തൈമൂർ അലി ഖാൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ അലി ഖാൻ പലപ്പോഴും തന്റെ ഓമനത്തം കാരണം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന തൈമൂറിന്റെ ഒരു പുതിയ ചിത്രം, പക്ഷേ ചർച്ച ചെയ്യപ്പെടുന്നത് അതുകൊണ്ടല്ല.

ഈ ചിത്രത്തിൽ തൈമൂർ തന്റെ കുഞ്ഞനുജൻ ജെയ്ക്കും അമ്മ കരീനയ്ക്കും ഒപ്പമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൈമൂർ അലി ഖാൻ പരിസരത്തെങ്ങോ നിന്ന് ചിത്രങ്ങളെടുക്കുന്ന ക്യാമറാമാനോട് ആക്രോശിക്കുന്നതാണ് ചിത്രത്തിൽ. ഈ വീഡിയോ ദൃശ്യത്തിലെ തൈമൂറിന്റെ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലരും രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്.

വിരൾ ഭയാനി എന്നൊരാളാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരു കെട്ടിടത്തിൽ നിന്ന് തന്റെ മക്കൾക്കൊപ്പം പുറത്തുവരുന്ന കരീനയോട് പത്രത്തിന്റെ കാമറ ക്രൂ ഒരു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യാൻ അപേക്ഷിക്കുന്നു. അതെ സമയം തൈമൂർ ആ ക്യാമറാമാനോട് ദേഷ്യപ്പെടുന്നു.

ഈ വീഡിയോ ആറുലക്ഷത്തിൽ അധികം പേരാണ് ഇതിനകം കടിട്ടുള്ളത്. തൈമൂറിന്റെ പ്രതികരണത്തെ വിമർശിച്ചും, അതെ സമയം അതിൽ ഓമനത്തം കണ്ടെത്തിക്കൊണ്ടും ഉള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കുട്ടിയെ വളർത്തിയത് ശരിയായില്ല എന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് കുട്ടിയായിരിക്കുമ്പോൾ തൊട്ടുതന്നെ പഠിപ്പിച്ചു വളർത്തണം എന്നൊക്കെയാണ് ചിലർ കമന്റ് ബോക്സിൽ കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...