തിരുവനന്തപുരം : എ.കെ.ജി സെന്റർ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിൻ നിരപരാധിയാണെന്നും ചോക്ലേറ്റ് കൊടുത്ത് കുറ്റമേറ്റെടുപ്പിക്കുകയായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുമ്പ് ഇത്തരം ചോക്ലേറ്റ് കഴിച്ച ഒരാൾ ഇപ്പോൾ ഡിഹൈഡ്രേഷൻ സെൻറിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും അങ്ങനെ ചെയ്താൽ തലപൊള്ളുമെന്നും അറസ്റ്റ് ചെയ്ത ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.