തിരുവല്ല : തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറി റോഡിലേക്ക് മറിഞ്ഞു. ടിപ്പര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ ഏഴു മണിയോടെ പൊടിയാടി തറവാട് റസ്റ്റോറന്‍റിന് സമീപമായിരുന്നു അപകടം.
കടപ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജെ.സി.ബി എത്തിച്ച് റോഡില്‍ നിന്നും മണ്ണ് നീക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.